LATEST NEWS

Related Posts

NEWSട്രംപ്–ഷി–പുടിൻ ത്രികക്ഷി കൂടിക്കാഴ്ച; ആഗോള സുരക്ഷയും യുദ്ധഭീഷണിയും ചർച്ചയായി

ട്രംപ്–ഷി–പുടിൻ ത്രികക്ഷി കൂടിക്കാഴ്ച; ആഗോള സുരക്ഷയും യുദ്ധഭീഷണിയും ചർച്ചയായി

ചൈന: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ നവംബർ 19-ന് ചൈനയിലെ ഷെൻഷെനിൽ ചരിത്രപരമായ ത്രികക്ഷി കൂടിക്കാഴ്ച നടത്തി. 

ആണവായുധ ഭീഷണി കുറയ്ക്കൽ, യുക്രെയ്ൻ യുദ്ധം, ഇറാൻ സംഘർഷം, ആഗോള സുരക്ഷ, ഊർജസുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ഐക്യരാഷ്ട്രസഭാ പരിഷ്കാരം, ഇന്ധന ഉൽപ്പാദനം വർധിപ്പിക്കൽ, ആണവായുധ വ്യാപനം തടയൽ, ആണവയുദ്ധം ഒഴിവാക്കൽ എന്നിവയിൽ സഹകരിക്കാനും മൂന്ന് നേതാക്കളും ധാരണയിലെത്തി. എന്നാൽ യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ നിർണായക തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ലോകത്തെ മൂന്ന് പ്രധാന ശക്തികളുടെ നേതാക്കൾ ആദ്യമായി ഒരുമിച്ച യോഗമെന്ന നിലയിൽ കൂടിക്കാഴ്ച രാജ്യാന്തര ശ്രദ്ധ നേടി.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here